Home | About Us | News Room | Programme | Video | Gallery | Download | Font Problem? | Contact Us |
|||||
![]() |
![]() |
||||
| പെണ്‍കടലായി സഫാനഗര്‍; വനിതാസമ്മേളനം ഐതിഹാസികം | |||||
Monday, January 25, 2010
സഫാനഗര്‍ (കുറ്റിപ്പുറം): സഹസ്രാബ്ദങ്ങള്‍ക്കപ്പുറം മക്കയിലെ സഫാകുന്നില്‍ ദാഹജലം തേടിയലഞ്ഞ ഹാജറയുടെ വിശുദ്ധകനവുകളാവാഹിച്ച് നിത്യസത്യത്തിന്റെയും ശാക്തീകരണത്തിന്റെയും പുണ്യതീര്‍ഥം തേടി നിളാതീരത്തെ സഫാനഗറിലേക്ക് കൂലംകുത്തിയൊഴുകിയ പെണ്‍പതിനായിരങ്ങള്‍ തീര്‍ത്ത മഹാസാഗരം കേരള വനിതാസമ്മേളനത്തെ സ്ത്രീമുന്നേറ്റചരിത്രത്തിലെ ഐതിഹാസിക അനുഭവമാക്കി. കുറ്റിപ്പുറത്തിനടുത്ത പുഴനമ്പ്രത്തെ നിളാ മണല്‍പ്പരപ്പില്‍ പരന്നൊഴുകിയ പെണ്‍കടലലകളെ സാക്ഷിനിര്‍ത്തി ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച വനിതാ സമ്മേളനം ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകയും ബ്രിട്ടനിലെ 'റെസ്പെക്ട്' പാര്‍ട്ടി നേതാവുമായ യിവോണ്‍ റിഡ്ലി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് വീഡിയോകോണ്‍ഫറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത റിഡ്ലിയുടെ വാക്കുകള്‍ സ്ത്രീലക്ഷങ്ങള്‍ ആവേശപൂര്‍വമാണ് ഏറ്റുവാങ്ങിയത്.
|
|||||
© www.jihwomenkerala.org |
|||||