ജമാഅത്തെ ഇസ്ലാമി വനിതാ വകുപ്പ്‌

 

ജമാഅത്തെ ഇസ്ലാമി തുടക്കം മുതല്‍തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളെ കൂടി പങ്കാളികളാക്കാന്‍ ശ്രമിച്ചുപോന്നിട്ടുണ്ട്‌. സ്ത്രീകള്‍ക്ക്‌ ശരിയായ ഇസ്ലാമിക വിജ്ഞാനവും സംസ്കാരവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആദ്യകാലങ്ങളില്‍ പത്യേകം

വനിതാക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. പിന്നീടവ വനിതാഹല്‍ഖകളായി മാറി. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക്‌ അവസരം നല്‍കിയതിന്‌ പുറമെ പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി മദ്രസകളും കോളേജുകളും സ്ഥാപിച്ചു. ഈ സ്ഥാപനങ്ങളില്‍നിന്ന്‌ പുറത്തിറങ്ങിയ വിദ്യാര്‍ഥിനികള്‍ വനിതകള്‍ക്കിടയില്‍ പ്രസ്ഥാനപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തി.

വിദ്യാര്‍ഥിനികള്‍ക്കും യുവതികള്‍ക്കുമിടയിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി 1984-ല്‍ ഗേള്‍സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ)

രൂപീകരിക്കപ്പെട്ടു. 1994 ജൂലായ്‌ 7-ന്‌ ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം എന്ന പേരില്‍, സ്ത്രീകള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നതിനു വേണ്ടി ഒരു പ്രത്യേക വകുപ്പ്‌ രൂപവല്‍ക്കരിക്കപ്പെട്ടു. 1994 മുതല്‍ 98 വരെ ഫാത്വിമാമൂസ(പ്രസി.), ഉമ്മു അയ്മന്‍(സെക്ര) എന്നിവരും 1998 മുതല്‍ 2003 വരെ ഫാത്വിമാമൂസ(പ്രസി.), പി. സുബൈദ(സെക്ര.) എന്നിവരുമായിരുന്നു വനിതാവിഭാഗത്തിന്റെ ഭാരവാഹികള്‍. 2003 മുതല്‍ 2007 വരെ കെ.കെ. സുഹ്‌റ പ്രസിഡന്റും ഉമ്മു അയ്മന്‍ സെക്രട്ടറിയുമാണ്‌.

2009 - 2011 കാലത്തെ സംസ്ഥാന ഭാരവാഹികള്‍

പ്രസിഡന്റ്‌ : കെ. കെ. സുഹ്‌റ
സെക്രട്ടറി :ആര്‍.സി. സാബിറ
വൈ. പ്രസിഡന്റ്‌ : പി.വി. റഹ് മാബി
ജോ. സെക്രട്ടറി : ഉമ്മു അയ്മന്‍

ജില്ലാസമിതി:

ജില്ലയിലെ ജമാഅത്ത്‌ വനിതാ അംഗങ്ങളും ഏരിയാ കണ്‍വീനര്‍മാരും തങ്ങളില്‍ നിന്നോ ജില്ലയിലെ കാര്‍കൂനുകളില്‍നിന്നോ തെരഞ്ഞെടുക്കുന്ന 11 പേരില്‍ കുറയാത്ത അംഗങ്ങളാണ്‌ ജില്ലാസമിതിയിലുള്ളത്‌. പത്തനംതിട്ട, ഇടുക്കി എന്നിവ ഒഴിച്ചുള്ള എല്ലാ ജില്ലകളിലും ജില്ലാ സമിതിയുണ്ട്‌. ജില്ലാസമിതിക്ക്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരാണ്‌ ഭാരവാഹികള്‍.

ഏരിയാതലം:

പ്രാദേശികഹല്‍ഖാ നാസിമത്ത്‌, സെക്രട്ടിമാര്‍ ഉള്‍ക്കൊള്ളുന്ന ഏരിയാസമിതിക്ക്‌ കണ്‍വീനറും സെക്രട്ടറിയും നേതൃത്വം നല്‍കുന്നു.

ഓഫീസ്‌:

1994 ആഗസ്റ്റ്‌ 6-ന്‌ കോഴിക്കോട്‌ സ്റ്റേഡിയം വ്യൂയില്‍ വനിതാ ഓഫീസ്‌ പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട്‌ ഒക്ടോബര്‍ മുതല്‍ 2000 മെയ്‌ വരെ ഐ.എസ്‌.ടി. വെള്ളിമാട്കുന്നിലാണ്‌ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. 2000 ജൂണ്‍ മുതല്‍ കോഴിക്കോട്‌ ഹിറാസെന്ററിലാണ്‌ ഓഫീസ്‌.

വിലാസം:

ജമാഅത്തെ ഇസ്ലാമി വനിതാ വകുപ്പ്‌
ഹിറാസെന്റര്‍,
പി.ബി. നമ്പര്‍ 833,
മാവൂര്‍ റോഡ്‌,
കോഴിക്കോട്‌-4,
ഫോണ്‍: 0495 2722709, 2724881

 
 

 

 

 

 

 
 
 
 
©2009. all rights reserved for Jamaath-e-Islami Hind, Kerala.