ബംഗളുരു: സാമൂഹിക പരിവര്‍ത്തനത്തിന് സമൂഹത്തിന്റെഅര്‍ധാംശമായ സ്ത്രീയുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി കെ.കെ. സുഹ്റ പറഞ്ഞു. ബംഗളുരു ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം 'സാമുഹിക വിപ്ലവത്തിന് സ്ത്രീ ശക്തി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ദിശാബോധം നഷ്ടമായിക്കൊണ്ടിരിക്കുന്ന സമുഹത്തിന്യഥാര്‍ഥ ദിശ കാണിച്ചുകൊടുക്കേണ്ടത് അനിവാര്യമാണ്. സദാചാരത്തകര്‍ച്ചക്ക് കാരണം പ്രകൃതിദത്തമായ നിയമങ്ങളെ കൈവെടിഞ്ഞ് മുന്നോട്ടുപോയതാണ്.വൈജ്ഞാനിക മേഖലയില്‍ സ്ത്രീകള്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ആത്മീയ മേഖലയില്‍ അവരുടെ വളര്‍ച്ച മുരടിച്ചുപോയിരിക്കുന്നു. സ്ത്രീകള്‍ അവരുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുസാമൂഹിക പരിവര്‍ത്തനത്തിന് സ്ത്രീ പങ്കാളിത്തം അനിവാര്യം: കെ.കെ. സുഹ്റന്നോട്ടുപോകേണ്ട സാഹചര്യമാണ് ഇത്. സ്ത്രീകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നല്‍കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നുംഅവര്‍ ആവശ്യപ്പെട്ടു.
വ്യക്തി കുടുംബ തകര്‍ച്ചയാണ് ഇന്നത്തെ സമൂഹത്തിന്റെ ദുഷിപ്പിന് കാരണമായിട്ടുള്ളതെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സൌദ പടന്ന പറഞ്ഞു. നല്ല കുടുംബം സൃഷ്ടിക്കുന്നതിലുടെ തിμ ഉμൂലനം ചെയ്യാന്‍ സാധിക്കും. ഒരു വലിയ സമുഹമാണ് തന്നിലൂടെ വളര്‍ന്ന് വരുന്നതെന്ന് മനസിലാക്കി സ്വന്തം മക്കളെ നേര്‍വഴിയിലൂടെ നയിക്കാനുള്ള ദൌത്യം സ്ത്രീകള്‍ നിര്‍വഹിക്കണമെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ തങ്ങളുടെ സ്വത്വം ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിലെ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തണമെന്ന് 'ധ്വനി' ചെയര്‍പേഴ്സണ്‍ ഇന്ദിരാബാലന്‍ പറഞ്ഞു. സമൂഹ ഘടനയില്‍ 33 ശതമാനം സംവരണം ലഭിച്ചിട്ടും ഒരു മേഖലയിലും സ്ത്രീകള്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നില്ലെന്ന് നാഷനല്‍ വിമന്‍സ് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് തസ്നിം ഇബ്രാഹിം സേട്ട് പറഞ്ഞു. സ്വാതന്ത്യ്രം എന്നത് പുരുഷനുമായി എല്ലാ അര്‍ഥത്തിലുമുള്ള സമത്വമായി തെറ്റിദ്ധരിക്കരുതെന്ന് ആക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.ജയശ്രീ കെ. കുമാര്‍ അഭിപ്രായപ്പെട്ടു. പെണ്‍മക്കളുടെ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തി അവരെ സമൂഹത്തിന്റെ ഭാവി ശോഭനമാക്കാന്‍ ഉതകുന്ന തരത്തില്‍ വളര്‍ത്തണമെന്ന്
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം റസിയ ചാലിക്കല്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കര്‍ണാടക വനിതാ വിഭാഗം പ്രതിനിധി അമാത്തുറസാഖ് സംസാരിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ ഷാഹിന ലത്തീഫ് സ്വാഗതവും ഷംലിസാബു നന്ദിയും പറഞ്ഞു. |