ശാക്തീകരണത്തിന്
സ്വത്വബോധമുള്ള സ്ത്രീകള്‍ രംഗത്ത് വരണം

January 13, 2010

റിയാദ്: സ്വത്വബോധമുള്ള സ്ത്രീകള്‍ രംഗത്ത് വരുന്നതിലൂടെ മാത്രമേ സ്ത്രീ ശാക്തീകരണം സാധ്യമാവുകയുള്ളൂവെന്ന് റിയാദില്‍ തനിമ സംഘടിപ്പിച്ച സെമിനാറ് അഭിപ്രായപ്പെട്ടു. സംവരണത്തിലൂടെ ഭരണ രംഗത്ത് എത്തുന്നവര്‍ സ്ത്രീകളുടെ പ്രശ്നത്തില്‍ ക്രയാത്മകമായും ആത്മാര്‍ത്ഥമായും പ്രതികരിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ത്രൂകളെയല്ല സമൂഹത്തിന് ആവശ്യമെന്ന് സെമിനാറില്‍ സംസാരിച്ച കിംഗ് സഊദ് സര്‍വ്വകലാശാല ലകിചര്‍ സ്വപ്ന ബിനീഷ് അഭിപ്രായപ്പെട്ടു. ഗ്രാമീണ തലങ്ങളില്‍ സ്ത്രീ സംവരണം സാധ്യമാക്കുക വഴി ആശാവഹമായ ചലനങ്ങളുണ്ടാക്കാന്‍ സ്വപ്ന ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ കുടുംബ ബാധ്യതകളെ കുറിച്ച് ബോധവതികളാവുന്നതിനൊപ്പം ശക്തിയും കഴിവും ഉപയോഗപ്പെടുത്തി നന്മ നിറഞ്ഞ ഉത്തമ സമൂഹം കെട്ടിപടുക്കാന്‍ പുരുഷനോടൊപ്പം പങ്കാളികളാവണമെന്ന് വിഷയാവതാരിക ജസീല ജമീല്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശനങ്ങളെ അപഗ്രഥിക്കുകയും പരിഹാരം കാണുകയും ചെയ്യാന്‍ വനിതാ വിമോചന സംഘടകള്‍ മുന്നോട്ട് വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങള്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതായും കുടുംബത്തിന് ഒന്നിച്ചിരുന്ന് ദൃശ്യമാധ്യമങ്ങള്‍ കാണാന്‍ കഴിയാത്ത അവസ്ഥയുണ്ടയിരിക്കുകയാണെന്നും മാധ്യമങ്ങളിലെ സ്ത്രീ എന്ന വിഷയത്തില്‍ സംസാരിച്ച യാര ഇന്റര്‍നാഷണല്‍ സ്കൂള്‍ അധ്യാപിക ദീപ നരേന്ദ്രന്‍ പറഞ്ഞു.കേവല വനിതാ വിമോചനമല്ല, മനുഷ്യകുലത്തിന്റ വിജയമാണ് സ്ത്രീശാക്തീകരണത്തിലൂടെ യാഥാര്‍ത്ഥ്യമാകേണ്ടത്. ഇതിന് തലമുറകള്‍ക്ക് ജന്മം കൊടുക്കുന്ന മാതാക്കള്‍ മക്കളില്‍ ദൈവവിശ്വാസവും ധര്‍മ്മബോധവും വളര്‍ത്തണം. അത്തരത്തില്‍ വളര്‍ത്തപ്പെടുന്ന ഒരു തലമുറക്കേ സാമൂഹിക വിപ്ളവം സാധ്യമാവുകയുള്ളൂ എന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്ക്കൂള്‍ അധ്യാപിക മീര ഉമ്മര്‍ പറഞ്ഞു.

 

സാമൂഹിക പങ്കാളിത്തം സ്ത്രീ ബാധ്യത
വിദ്യാര്‍ത്ഥിനി സെമിനാര്‍

അബൂദാബി: വീട്ടകങ്ങളില്‍ നിന്ന് അപ്പുറം വിശാലമായ ലോകം ഉണ്ടെന്ന് തിരിച്ചറിയുകയും ചുറ്റുമുള്ള സഹോദരികള്‍ നേരിടുന്ന അപമാനത്തിനും അവകാശനിഷേധത്തിനും എതിരെ ശബ്ദം ഉയര്‍ത്തുകയും അവകാശം നേടിയെടുക്കുന്നതിന് പണിയെടുക്കുകയും ചെയ്യാന്‍ സ്ത്രീകള്‍ ബാധ്യസ്ഥരാണെന്ന് അബൂദാബി ഐ.സി.സി വിദ്യാര്‍ത്ഥിനി വിഭാഗം (ഇസ്ലാമിക് ഗേള്‍സ് അസോസിയേഷന്‍) സംഘടിപ്പിച്ച സാമൂഹ്യ വിപ്ളവത്തിന് സ്ത്രീ ശക്തി സെമിനാര്‍ അഭിപ്രായപ്പെട്ടു. സമയത്തെയും ബുദ്ധിയെയും കൊല്ലുന്ന സീരിയലിനും റിയാലിറ്റിഷോകള്‍ക്കും മുന്നില്‍ ജീവിതം തളച്ചിടുന്ന സഹോദരിമാരെ മോചിപ്പിക്കാനും സാമൂഹ്യ നീതിയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സ്ത്രീ വാണിജ്യവത്കരണത്തെ നിരാകരിക്കാനും ചെയ്യുന്ന പുതിയ മാധ്യമ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്ന് പ്രസംഗകര്‍ പറഞ്ഞു.
ഗൃഹഭരണത്തില്‍ മാത്രമല്ല സാമൂഹ്യ സേവന മേഖലകളിലും ഭരണരംഗങ്ങളിലും നല്ല പ്രകടതം കാഴ്ച്ച വെക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. കാരണം അവളുടെ കണ്ണിലെ പ്രകാശം കാരുണ്യമാണ്, അവളുടെ കൈ സമൂഹത്തിന് സ്വാന്തനമാണ, അവളിലൂടെ കുടുംബം സുഭദ്രമാവുന്നു,സമൂഹം സുരക്ഷിതമാവുന്നു എന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

 
 

 

 

 

 

 
 
 
 
©2009. all rights reserved for Jamaath-e-Islami Hind, Kerala.