കോഴിക്കോട്: ജനുവരി 24ന് കുറ്റിപ്പുറത്ത് നടക്കുന്ന ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകസമിതി രൂപവത്കരിച്ചു. യോഗത്തില്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. ഇ.സി. ആയിശ ജനറല്‍ കണ്‍വീനറും ശിഫാഖാജ കണ്‍വീനറുമായ സംഘാടകസമിതി വിവിധ വകുപ്പ് കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു.
സൌദ പടന്ന (പ്രചാരണം) ലൈല ടീച്ചര്‍ (പ്രതിനിധി) സീനത്ത് ബാനു (സാമ്പത്തികം) പി.വി. റഹ്മാബി (പ്രോഗ്രാം) വഹിദ ജാസ്മിന്‍ (അക്കമഡേഷന്‍) ആമിന ഉമ്മുഐമന്‍ (നഗരിസംവിധാനം) ഖദീജ റഹ്മാന്‍ (സ്റ്റേജ് ആന്റ് ഡക്കറേഷന്‍) ടി.ടി. മൈമൂന (ട്രാഫിക് ആന്റ് പാര്‍ക്കിംഗ്) ബല്‍ക്കീസ് (ഭക്ഷണം) പി. ഫാത്തിമ (കാന്റീന്‍) യു.ടി. ഫാത്തിമ (വളണ്ടിയര്‍) അസൂറഅലി (ഓഡിയോ ആന്റ് വീഡിയോ) ഡോ. ആമിന (മെഡിക്കല്‍) ടി. ഖെറുന്നിസ (ലൈറ്റ് ആന്റ് സൌണ്ട്) സഫിയ അലി (മീഡിയ ആന്റ് വെബ്സൈറ്റ്) പി. സുബൈദ (റിസപ്ഷന്‍) സുലൈഖ ഉമര്‍ (പബ്ലിക് റിലേഷന്‍) കുഞ്ഞിഫാത്തിമ (സെക്യൂരിറ്റി) സാറ ടീച്ചര്‍ (ശുചീകരണം) പ്യാരിജാന്‍ (ബുക്ക്സ്റ്റാള്‍) ഫാത്തിമ മൂസ (ഹാള്‍ നിയന്ത്രണം) ഒ.എ. സുലൈഖ (നമസ്കാരം) കെ.എം. സുലൈഖ (വെള്ളം) നുസ്രത്ത് (സ്മരണിക) ആര്‍.സി. സാബിറ (ജനസേവനം) സുബൈദ റഹ്മാന്‍ (മെമെന്റോ) സി.വി. ജമീല (സമ്മേളനാനന്തരം).
വാഹനജാഥകള്‍, സെമിനാറുകള്‍, ഗൃഹാങ്കണയോഗങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് സംഘാടകസമിതി രൂപം നല്‍കി. കെ.കെ. ഫാത്തിമ സുഹറ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഇ.സി. ആയിശ സ്വാഗതവും ശിഫാഖാജ നന്ദിയും പറഞ്ഞു.
|