കെ.ആര്‍.ഗൌരിയമ്മയെ സന്ദര്‍ശിച്ചു (23.11.2009)
ആലപ്പുഴ: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം നേതാക്കള്‍ കെ.ആര്‍. ഗൌരിയമ്മയെ സന്ദര്‍ശിച്ച് സമ്മേളന സന്ദേശം കൈമാറി. വനിതകളുടെ മുന്നേറ്റം ലക്ഷ്യംവെച്ച് സമ്മേളനം നടത്തുന്നതില്‍ സന്തോഷമുണ്ടെന്നും മുസ്ലിം വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കണമെന്നും ഗൌരിയമ്മ പറഞ്ഞു. വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം പ്യാരിജാന്‍, ജില്ലാ സമിതിയംഗങ്ങളായ കെ.കെ.സഫിയ, ഹാജറ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
|