ബോര്‍ഡ് മാറ്റര്‍

 


1. സ്ത്രീ വിമോചനം
സാധ്യമാവുന്നത്
നിലക്കാത്ത വാഗ്ദാനങ്ങളിലല്ല.
നീതിയും സമത്വവും
സ്ഥാപിക്കാനുള്ള സന്നദ്ധതയിലാണ്.
2. കുടുംബത്തില്‍
പ്രധാന പങ്കുവഹിക്കേണ്ട സ്ത്രീകള്‍
മുതലാളിത്ത ശക്തികളുടെ
കളിപ്പാവയാകുമ്പോള്‍
തകര്‍ന്നു വീഴുന്നത്
അവളുടെ അന്തസ്സും
അഭിമാനവുമാണ്.
3. സ്ത്രീസ്വാതന്ത്യ്രത്തിന്റെ പേരില്‍
ആധുനിക ലോകം സ്ത്രീകള്‍ക്ക്
കമ്പോളത്തിന്റെ
പുതിയ അടിമത്തം തീര്‍ക്കുമ്പോള്‍
സ്വത്വബോധം തിരിച്ചുപിടിക്കാന്‍
നാം സമരസജ്ജരാവുക.
4. പ്രാര്‍ത്ഥിക്കാനും അറിവ് നേടാനും
സാമൂഹ്യസേവനത്തില്‍ മുഴുകാനും
പുരുഷനെപോലെ സ്ത്രീക്കും
സ്വതന്ത്യ്രമുണ്ടെന്ന് ദൈവികമതം.
സ്ത്രീകള്‍ അടിമകളെപ്പോലെ
അടുക്കളയില്‍ മാത്രം ജീവിക്കേണ്ടവളാണെന്ന്
പുരോഹിത മതം
പൌരോഹിത്യത്തിന്റെ മതവിരുദ്ധ
ജല്‍പനങ്ങള്‍ക്കെതിരെ സമരസജ്ജരാവുക.
5. സ്ത്രീയുടെ ഒന്നാമത്തെ ശത്രു
അവള്‍ തന്നെ.
സ്വന്തം മഹത്വത്തെയും
പദവിയെയും കുറിച്ച അജ്ഞതയില്‍
അവള്‍
മറ്റുള്ളവരുടെ
ചട്ടുകങ്ങളാവുന്നു.
6. സാമൂഹ്യദ്രോഹികള്‍ക്ക് മുമ്പില്‍
നിയമപാലകരും ഭരണകൂടവും
മുട്ടുമടക്കുമ്പോള്‍
തകര്‍ന്നു വീഴുന്നത്
പെണ്‍കുട്ടികളുടെ ചാരിത്യ്രം
7. അമ്മയും പെങ്ങളുമായി
കാണേണ്ട പെണ്ണിനെ
കമ്പോളത്തിലെ
ഉല്‍പന്നമായി കാണാന്‍ പഠിപ്പിച്ചതാണ്
മുതലാളിത്തം ലോകത്തിന് നല്‍കിയ
ഏറ്റവും വലിയ സംഭാവന.
8. സ്ത്രീയെ ഭോഗാസക്തിക്കും
ദര്‍ശനസുഖത്തിനുമുള്ള
സൌന്ദര്യചിഹ്നമാക്കിയ
ഭൌതിക ഭീകരതയുടെ
ഞെട്ടിക്കുന്ന കൈ ക്രിയകളാണ്
പെണ്‍വാണിഭത്തിലും
സെക്സ് റാക്കറ്റുകളിലും
തെളിഞ്ഞു കാണുന്നത്.
നാം ഒന്നിച്ചലറുക.
സ്ത്രീയും മനുഷ്യനാണ്.
9. നന്മയുടെ സംസ്ഥാപനവും
തിന്മയുടെ വിപാടനവും
സ്ത്രീപുരുഷന്മാരുടെ തുല്യബാധ്യത
അനീതിവാഴും ലോകത്ത്
നീതിയുടെ സംസ്ഥാപനത്തിന്
നമുക്കൊന്നായ് കൈകോര്‍ക്കാം.
10. സമൂഹത്തിന്റെ കേന്ദ്രസ്ഥാപനമാണ് കുടുംബം.
സ്ത്രീ അവിടുത്തെ നായികയും.
സാമൂഹ്യവിപ്ളവത്തിന്റെ തുടക്കം
കുടുംബത്തിന്റെ സംസ്കരണത്തില്‍
നിന്നുമാരംഭിക്കാം....
11. സ്വര്‍ഗം മാതാവിന്റെ കാല്‍ച്ചുവട്ടിലാണ്.
- മുഹമ്മദ് നബി
12. നിങ്ങളില്‍ ഏറ്റവും നല്ലവന്‍ സ്ത്രീകളോട് നന്നായി പെരുമാറുന്നവനാണ്.
- മുഹമ്മദ് നബി
13. ആണായാലും പെണ്ണായാലും സത്യവിശ്വാസിയായി സല്‍കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോ
ടൊട്ടും അനീതിയുണ്ടാവില്ല. - ഖുര്‍ആന്‍ 4:124
14. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചു പോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറവായാലും കൂടൂതലായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്. - ഖുര്‍ആന്‍ 4: 7
15. സ്ത്രീകള്‍ക്ക് ബാധ്യതയുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. - ഖുര്‍ആന്‍ 2:228
16. ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബ ബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നവനാണ്.
- ഖുര്‍ആന്‍ 4:1
17. സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ് അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച.
- ഖുര്‍ആന്‍ 9:71

 

 
 

 

 

 

 

 
 
 
 
©2009. all rights reserved for Jamaath-e-Islami Hind, Kerala.