
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമ്മേളനത്തിന്റെ ഓഫീസ് ഉദ്ഘാടനം കോഴിക്കോട് ഹിറാ സെന്ററില്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി നിര്‍വഹിച്ചു. കുറ്റിപ്പുറത്തെ സമ്മേളന നഗരിക്ക് 'സ്വഫ' നഗര്‍ എന്ന് അമീര്‍ നാമകരണം ചെയ്തു. ചടങ്ങില്‍ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് കെ.കെ. സുഹ്റ, ജനറല്‍ സെക്രട്ടറി ആര്‍.സി. സാബിറ, സംസ്ഥാന സമിതി അംഗം ഫാത്തിമ മൂസ, സമ്മേളന ജനറല്‍ കണ്‍വീനര്‍ ഇ.സി. ആയിശ, ജി.ഐ.ഒ കാമ്പസ് സെക്രട്ടറി ആരിഫ ജംഷീന എന്നിവര്‍ പങ്കെടുത്തു. സമ്മേളന ഓഫീസിലെ ഫോണ്‍: 9037406335. അടുത്ത ജനുവരി 24 ന് കുറ്റിപ്പുറത്താണ് സംസ്ഥാന സമ്മേളനം.
|