January 6, 2010
ഒരു വിഷയത്തില്‍ പൊതുജനങ്ങളുടെ കാഴ്ച്ചപ്പാട് പ്രതിഫലിക്കുന്നതും ഉരുത്തിരിയുന്നതും പ്രധാനമായും മാധ്യമങ്ങളിലൂടെയാണ്. അതിനാല്‍ വിഷയങ്ങളെ ഏതു രീതിയില്‍ വായിക്കപ്പെടണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളുടെ പ്രത്യയശാസ്ത്രമാണ്.
ആദര്‍ശങ്ങള്‍ സ്ത്രകള്‍ക്ക് സ്വാതന്ത്യ്രം അവകാശങ്ങളും അനുവദിച്ച് നല്‍കിയാലും സമൂഹത്തിന്റെ പൊതുബോധം അവയെ ഉള്‍കൊള്ളാന്‍ തയ്യാറാവുന്നില്ല. പൂര്‍ണ്ണമായ പുരോഗതി കൈവരിച്ചു എന്നവകാശപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിലും സ്ത്രീകളെ അലസമായി അവതരിപ്പിക്കുന്നതിനാല്‍ മാധ്യമങ്ങളിലെ സ്വാധീനം വളരെ വലുതാണ്.ഏതൊരു കാര്യത്തിലും സത്യസന്ധതയും നീതിനിഷ്ഠവുമായ നിലപാട് രേഖപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെടുന്നതീ#ില്‍ നിന്നാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. എല്ലാ വിഭാഗങ്ങളിലും എന്നതു പോലെ മാധ്യമങ്ങളിലും പുരുഷാധിപത്യം നിലനില്‍ക്കുമ്പോഴാണ് പെണ്ണെഴുത്തിന്റെ പുതിയ ശാഖ രുപപ്പെട്ടത്. സ്ത്രീശാക്തീകരണത്തെ ശരിയായി നിര്‍മ്മിക്കുന്നതില്‍ സ്ത്രീവാദികള്‍ പാടെ പരാജയപ്പെട്ടുപോയി. ദൈവം സ്ത്രീക്ക് നല്‍കിയ അവകാശങ്ങളും പദവികളും നേടിയെടുക്കുന്നതിലും ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതിലും അവളെ ബോധവത്ക്കരിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം.
വിരല്‍തുമ്പില്‍ പേന പിടിക്കുമ്പോള്‍ നമുക്ക് എന്തും എഴുതാം അങ്ങനെ എന്തും എഴുതാനാവുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ അവളുടെ വിജയഗാഥകള്‍ മുങ്ങിപോവുകയാണ്. സ്ത്രീഹത്യയുടെ കരളലിയിപ്പിക്കുന്ന വിവിധ ഭാവങ്ങളാണ് നാം നിത്യേന ദൃശ്യമാധ്യമങ്ങളില്‍ കൂടി കണ്ടുകൊണ്ടിരിക്കുന്നത്.
മാധ്യമങ്ങള്‍ ഇന്ന് വാര്‍ത്ത സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. മാധ്യമങ്ങളുടെ ആധിക്യം ഒരു മത്സരത്തിലേക്ക് അവയെ കൊണ്ടെത്തിച്ചിരിക്കുന്നു. ചാനലുകളും വാര്‍ത്താമാധ്യമങ്ങളും സംഭവങ്ങളെ ആഘേഷിക്കുകയാണ്. കിട്ടുന്ന വാര്‍ത്തകള്‍ തൊണ്ട തൊടാതെ വിഴുങ്ങുകയും അതുപോലെ ചര്‍ദ്ദിക്കുകയും ചെയ്യുകയാണ്. അതിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കടന്നു ചെല്ലുവാനോ സത്യസന്ധമായി അതിനെ ജനങ്ങളിലേക്ക് എത്തിക്കുവാനോ ശ്രമിക്കാതെ കിട്ടുന്ന വാര്‍ത്തകള്‍ അല്പം എരിവും പുളിവും ചേര്‍ത്ത് പ്രേക്ഷകരെ ആനന്ദിപ്പിക്കുകയും അതിശയിപ്പിക്കുകയും എന്ന ലക്ഷ്യത്തിലേക്കാണ് മാധ്യമങ്ങളുടെ പോക്ക്. പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും എഴുതാനും ദൃശ്യവത്കരിക്കാനും മടികാണിക്കാത്ത ഒരു സംസ്കാരത്തിലേക്കാണ് മീഡിയകളുടെ പ്രയാണം. ഇതിലുടെ നമ്മുടെ കുടുംബങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
കുടുബം
വൃത്തികേടുകളും ആഭാസത്തരങ്ങളും വിളമ്പുന്ന ദൃശ്യമാധ്യങ്ങള്‍ തലമുറകളുടെ സംസ്കരണം സാധ്യമാകേണ്ടുന്ന കുടുംബങ്ങളില്‍ ചിദ്രതയും കലഹങ്ങളും നിത്യസംഭവങ്ങളാണ്.
ഈയടുത്ത് നാം കണ്ടു ഒരു ചാനല്‍ ഉണ്ടാക്കിയ പുകിലുകള്‍ എത്ര എത്ര കുടുംബങ്ങളെയാണ് കണ്ണീരിലാഴ്ത്തിയത് പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ അവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം വിവാഹത്തിനു മുമ്പ് ദമ്പതികള്‍ക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പറയുന്ന ഒരു പരിപാടിയാണ്. നുണ പരിശോധനക്ക് വിധേയരായിക്കൊണ്ട് തങ്ങളുടെ ഇണകളുടെ മുമ്പില്‍ വെച്ച് വിവാഹത്തിന് മുമ്പ് തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ചോദിക്കും. സത്യം പറഞ്ഞാല്‍ ലഭിക്കുന്നത് ലക്ഷം രൂപയാണ്. പക്ഷേ നാം ദാമ്പത്യ തകര്‍ച്ചയിലൂടെ ഒടുക്കേണ്ടി വരുന്ന വില എത്രയാണ് എന്ന് നാം മനസിലാക്കുന്നില്ല. പണമെന്ന് കേട്ടാല്‍ മുമ്പില്‍ നോക്കാതെ പുറപ്പെടുന്ന സഹോദരങ്ങളേ നിങ്ങള്‍ക്ക് ലജ്ജയില്ലേ.
കുടുംബിനിികളായ ഒരു പാട് സഹോദരിമാര്‍ ദൃശ്യമാധ്യമങ്ങളുടെ മായിക വലയത്തില്‍ കുടുങ്ങിയവരാണ്. വീട്ടു ജോലികള്‍ യന്തവത്ക്കരിക്കപ്പെട്ടപ്പോള്‍ ധാരാളം ഒഴിവുസമയങ്ങള്‍ നമുക്ക് ലഭിച്ചിരിക്കുന്നു. ഇതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താതെ മീഡിയകളുടെ പുറകെ ഓടാനാണ് നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എഫ്. എം സ്റേഷനുകളിലെ ഫോണിംഗ് പരിപാടി നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും.ഇതില്‍ കൂടുതലും വിളിക്കുന്നത് വീട്ടമ്മമാരാണ്. ഇതിലെ അവതാരകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശ്രൃംഗാരചുവയോടു കൂടിയുള്ള മറുപടി. വീട്ടിലെ വിശേഷങ്ങളും വര്‍ത്തമാനങ്ങളും ഭര്‍ത്താവും മക്കളും പോയാല്‍ തനിച്ചാണെന്നും വീട്ടിലേക്ക് വരാനുള്ള വഴി വരെ പറഞ്ഞ് കൊടുക്കുന്ന സഹോദരിമാര്‍ മനസ്സിലാക്കണം. ഇന്ന് ബാര്‍ബര്‍ ഷോപ്പിലും കവലകളിലും ആള്‍ക്കൂട്ടങ്ങളിലും തുറന്ന് വെച്ചിരിക്കുന്ന പെട്ടിയിലൂടെ സാമൂഹ്യ
ദ്രോഹികള്‍ കാണുന്നുണ്ട് എന്ന സത്യം അവര്‍ക്ക് പുതിയ തന്ത്രങ്ങള്‍ മെനയാനുയള്ള സന്ദേശം കൂടിയാണ്. ഇത് പോലുള്ള നേരംമ്പോക്കുകള്‍ക്കായി നാം ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നമുക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞടിക്കും എന്ന സത്യം നാം മറന്നു പോവുന്നു
ഈയടുത്ത് കുടുംബത്തകര്‍ച്ചയുടെ ഒരു ദൃശ്യം നാം പത്രമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളുലൂടെയും കണ്ടു. അയല്‍വാസികളായ രണ്ട് സ്ത്രീകള്‍ ഭര്‍ത്താവിനെ സംശയിക്കുന്നതിന്റെ പേരില്‍ വനിതാ കമ്മീഷനെ സമീപിച്ചു. പരാതികള്‍ പരിഹരിക്കപ്പെടാനാവാതെ പറഞ്ഞയച്ച സഹോദരിമാര്‍ നടുറോഡില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ നമുക്ക് മാധ്യമങ്ങള്‍ വിളമ്പിതന്നു. കുടുംബതകര്‍ച്ചയുടെ കാരണങ്ങള്‍ തങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന് അറിയാഞ്ഞിട്ടല്ല. കച്ചവട താല്പര്യം അവരെ അടക്കിഭരിക്കുമ്പോള്‍ അങ്ങനെ തന്നെയാണ് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചിരിക്കുന്നു.
സമൂഹം
സ്ത്രീ ഇന്ന് കച്ചവടവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്ത്രീ എന്നാല്‍ ശരീരമാണെന്നും സൌന്ദര്യമാന്നാല്‍ വെളുപ്പാണെന്നും നമ്മെ പഠിപ്പിക്കുന്നത് മാധ്യമങ്ങളാണ്. അവളുടെ അഭിമാനവും അന്തസ്സും പിച്ചിചീന്തിക്കൊണ്ടിരിക്കുന്നു. സ്ത്രീയുടെ കഴിവുകളെ വളര്‍ത്തികൊണ്ട് വരികയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ട് വരികയും ചെയ്യേണ്ട മാധ്യമങ്ങള്‍ അവളെ ചെളിക്കുണ്ടിലേക്ക് താഴ്ത്താനാണ് ശ്രമിക്കുന്നത്. സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്ന ചാനല്‍ സംസ്കാരം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ആണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.
റിയാലിറ്റിഷോയുടെ പേരില്‍ നടക്കുന്ന ആഭാസങ്ങള്‍ കൌമാരക്കാരെയും യുവതികളെയും വഴി തെറ്റിച്ചു കൊണ്ടിരിക്കുന്നു. ഇവ ഉയര്‍ത്തുന്ന സാംസ്കാരിക പ്രശ്നങ്ങളും മൂല്യബോധത്തിന് അത് സൃഷ്ടിക്കുന്ന തകര്‍ച്ചയും ഇനിയും ആഴത്തില്‍ വിശകലനം ചെയ്യപ്പെട്ടിട്ടില്ല.
ഈയടുത്ത് നാം മാധ്യമങ്ങളില്‍ വായിച്ചു റിയാലിറ്റി ഷോയുടെ പേരില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിപ്പിച്ച കുറെ പെണ്‍കുട്ടി അവസാനം ഇന്റര്‍നെറ്റിലൂടെ അവളുടെ നഗ്നത വിറ്റഴിക്കപ്പെടുന്നത് അറിഞ്ഞപ്പോഴാണ് തങ്ങള്‍ക്ക് സംഭവിച്ച അബദ്ധം മനസ്സിലാക്കുന്നത്. അപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ലല്ലോ. ഏത് ചൂഷണത്തിനും നിന്ന് കൊടുക്കാന്‍ നമ്മുടം പെണ്‍കുട്ടികള്‍ തയ്യാറാവുകയും ചെയ്യുന്നു.
നമ്മുടെ വനിതാ പ്രസിദ്ധീകരണങ്ങള്‍ പോലും ചര്‍ച്ചചെയ്യുന്നത് സ്ത്രീകളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അല്ല. സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഉപയോഗവും മാറുന്ന ഫാഷനെ കുറിച്ചും ഒക്കെയുള്ള ചര്‍ച്ചകളാണ് പ്രധാനം
ഇന്റര്‍നെറ്റ്
ഇന്റര്‍നെറ്റിന്റെ മായിക വലയത്തില്‍പ്പെട്ട് വഴഇതെറ്റുന്ന എത്ര സഹോദരിമാരാണ്. ഓര്‍ക്കൂട്ടും,ബ്ളൂട്ടൂത്തും ഒക്കെ ഹരമായി മാറിയ ആധുനിക കാലഘട്ടത്തില്‍ കയറൂരിവിട്ട മീഡിയ നിയന്ത്രിച്ചില്ലെങ്കില്‍ വരും തലമുറ ഇതിനേക്കാള്‍ വമ്പിച്ച ഒരു വിപത്തിലേക്കായിരിക്കും ചെന്നെത്തുക.
ഇതിനിടയിലും ചില ഒറ്റപ്പെട്ട കനലുകള്‍ നാം കാണാതെ പോകുന്നുണ്ട്. ഫലസ്തീനിലെ ഇസ്രായേലീ ടാങ്കുകള്‍ക്ക് മുമ്പില്‍ ചങ്കൂറ്റത്തോടെ കയറിനിന്ന് ഇവരെ കൊല്ലരുത് എന്ന് പറഞ്ഞ ബ്രീട്ടീഷ് പത്രപവര്‍ത്തക, മോര്‍ച്ചറിയില്‍ നിന്ന് ഭര്‍ത്താവിന്റെ ശവം വിട്ടു കിട്ടാന്‍ പൈസ ഇല്ലാതെ വിഷമിച്ച ബന്ധുക്കള്‍ക്ക് കൈകളില്‍ നിന്ന് വളയൂരി നല്‍കിയ പോലീസുകാരി, സ്ത്രീ മുന്നേറ്റത്തിന് വേണ്ടി സംഭാവനകളര്‍പ്പിച്ച അരുന്ധതി റോയ് ടീസ്റ സെറ്റില്‍വാദ്, സൈനബുല്‍ ഗസ്സാലി തുടങ്ങിയവരെപ്പോലെ അനേകം സ്ത്രീ രത്നങ്ങള്‍. എങ്കില്‍ പോലും സ്ത്രീകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന സര്‍വതോന്മഖമായ ഇടപെടലുകളാണ് നടക്കേണ്ടത്.
ഇതൊക്കെയും മീഡിയ നമ്മെ ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധച്ചാണ് പറഞ്ഞത്.
എന്തുകൊണ്ട് മീഡിയയെ നമുക്ക് ഉപയോഗപ്പെടുത്തികൂടാ?.... മീഡിയക്ക് നല്ല വശം ഉള്ള കാര്യം നാം കാണാതെ പോകരുത്. മീഡിയ രംഗത്തേക്ക് ധാരാളം പെണ്‍കുട്ടികള്‍ കടന്ന് വരേണ്ടതുണ്ട്. നമ്മുടെ നാടിന്റെ പ്രശ്നങ്ങളെ യഥാര്‍ത്ഥ രൂപത്തില്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ മീഡിയയെ നാം ഉപയോഗപ്പെടുത്തണം. ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള വിജ്ഞാനം നാം സമ്പാദിക്കണം. തങ്ങളുടെ കുടുംബ ഭരണത്തോടൊപ്പം വീട്ടിലിരുന്ന് തന്നെ ഉപയോഗപ്പെടുത്താന്‍ ഒഴിവു സമയങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നതോടൊപ്പം സാമ്പത്തിക ലാഭം ഉണ്ടാക്കാനും ഇതിലൂടെ നമുക്ക് സാധിക്കും. ഓര്‍ക്കൂട്ടിലൂടെ നല്ല സൌഹൃദങ്ങള്‍ തെരഞ്ഞെടുക്കുകയും അതിലൂടെ നന്മ പ്രചരിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.
പത്രപ്രസിദ്ധീകരണം പ്രശ്നങ്ങളെ വളച്ചൊടിക്കാതെ കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പരിശ്രമങ്ങള്‍ നടക്കണം. എസ്. എം. എസ് നല്ല ആശയങ്ങള്‍ കൈമാറാനുള്ള ഒരു വേദിയാക്കി മാറ്റണം. അതിനുള്ള തുടക്കം ഇവിടെ നിന്നാവട്ടെ
|