January 6, 2010
ഇന്ത്യയില്‍ മൊത്തമായും കേരളത്തില്‍ പ്രത്യേകിച്ചും സജീവമായി ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ് സ്ത്രീ സംവരണം എന്നത്. ഇതൊരു പുതിയ വിഷയമല്ല. നിയമ നിര്‍മ്മാണ സഭകളിലെ സ്ത്രീ പ്രാതിനിത്യത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് സ്വാതന്ത്യ്ര ഇന്ത്യയുടെ പ്രായമുണ്ട്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ വനിതകളുടെ പ്രാതിനിത്യം 50% ആയി ഉയര്‍ത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനമാണ് ഇപ്പോള്‍ വിഷയത്തെ കൂടുതല്‍ പ്രസക്തമാക്കുന്നത്.
നീതിരഹിതമായ സാമൂഹിക വ്യവസ്ഥിതിയിലെ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനാണ് സംവരണം. രാഷ്ട്രീയ, ഭരണ, സാമ്പത്തിക, വിദ്യാഭാസ ഔദ്യോഗിക മണ്ടലങ്ങളില്‍ പിന്തള്ളപ്പെട്ട ജനവിഭാഗത്തിന് പ്രത്യേക പരിഗണനയും പരിരക്ഷയും നല്‍കി ഇതര ജനവിഭാഗങ്ങളോടൊപ്പം ഉയര്‍ത്തികൊണ്ട് വരുന്നതിനുള്ള സംവിധാനമാണ് സംവരണം.
സ്ത്രീ സമൂഹത്തെ ഉല്‍ബുദ്ധരാക്കുകയും അവരുടെ സാമൂഹ്യ പങ്കളിത്തം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നത് ഗൌരവത്തോടെ കാണുന്ന ഇസ്ളാമിക പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു വിഷയം നിസ്സാരമായി കാണാനാവില്ല. പ്രത്യേകിച്ചും വിദ്യാഭാസ, തൊഴില്‍ മേഖലകളിലും സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലും സ്ത്രീ അവളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തില്‍.
ഒരു നല്ല സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന സമൂഹത്തിന്റെ നേര്‍പകുതിയായ സ്ത്രീ സമൂഹത്തെ പൊതു ജീവിതത്തില്‍ നിന്നും അകറ്റുന്നതില്‍ ന്യായമില്ല. പൊതുജീവിതത്തില്‍ ഇട നല്‍കിയാലല്ലാതെ സ്ത്രീയെ ഉത്ബുദ്ധരാക്കാന്‍ കഴിയില്ല. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ രാജ്യത്തിന്റെ യശസ്സിനും സാമൂഹിക ഭദ്രതക്കും ദോഷം ചെയ്യും. ഈ സ്ഥിതി വിശേഷം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും പരിഹാര നടപടികള്‍ ഇണ്ടാകുകയും ചെയ്യണമെങ്കില്‍ അവര്‍ക്ക് ഭരണനിര്‍വ്വഹണത്തില്‍ കാര്യമായ പങ്കാളിത്തം അനിവാര്യമാണ്. ആ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് പഞ്ചായത്തിരാജ് സ്ഥാപനങ്ങളില്‍ വനിതകളുടെ പ്രാതിനിത്യം 50% ആക്കുന്നതിനുള്ള കേന്ദ്രമന്ത്രിസഭയുടെ നീക്കം.
സംസ്ഥാനത്ത് 20554 തദ്ദേശ വാര്‍ഡുകളാണുള്ളത്. വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പി. കമാല്‍ കുട്ടി അദ്ധ്യക്ഷനായി ഡിലിമിറ്റേഷന്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. പുതിയ വിഭജനം കൂടി വരുമ്പോള്‍ 22000 ലേറെ തദ്ദേശ വാര്‍ഡുകള്‍ സംസ്ഥാനത്തുണ്ടാകും. ഇതില്‍ 50% സ്ത്രീ സംവരണം എന്ന വരുമ്പോള്‍ വമ്പിച്ച സ്ത്രീ മുന്നേറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. നിയമസഭകളിലും പാര്‍ലമെന്റിലും ഇതിന് മുമ്പ് തന്നെ 33% സംവരണത്തിന് വേണ്ടി വാദകോലാഹാലങ്ങള്‍ നടക്കുന്നുണ്ട് എന്ന് നമുക്കറിയാവുന്നതാണ്. എന്നാല്‍ അത് ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിനും സ്വാതന്ത്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും പറയുന്ന ചില രാഷ്ട്രീയ കക്ഷികള്‍ പോലും ഈ വിഷയത്തില്‍ വേണ്ടത്ര വിജയിച്ചില്ല. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സംവരണം നടക്കുമ്പോള്‍ മാത്രമേ പാര്‍ല്ലമെന്റ് സംവരണം അര്‍ത്ഥപൂര്‍ണ്ണമാവൂ. പതിനഞ്ചാം ലോകസഭയിലേക്ക് 8070 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. വനിതകള്‍ 556 മാത്രം. ഓരോ പാര്‍ട്ടികളുടെയും വനിതാ പ്രാതിനിധ്യം പരിശോധിച്ചാല്‍ 10% ന് താഴെ. 1996 സെപ്റ്റംമ്പര്‍ 12ന് ഭരണഘടനയുടെ 81 ാം ഭേദഗതിയില്‍ വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. അവിടെന്നങ്ങോട്ട് ഭേദഗതികളും ബില്ലവതരണവും ചര്‍ച്ചകളും കോ ലാഹലങ്ങളും ഒരു പാട് നടന്നെങ്കിലും ദൌര്‍ഭാഗ്യവശാല്‍ ഇതു വരെ പാസാക്കപ്പെട്ടില്ല.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുല്‍ നിലവില്‍ 33% ഉണ്ടായിരുന്ന വനിതാ സംവരണമാണ് 50% ആയി ഉയര്‍ത്തിയത് ഇത്പ്രകാരം വാര്‍ഡുകളുടെ നേര്‍പകുതി വനിതകള്‍ക്ക് നല്‍കും. 500 ഗ്രാമ പഞ്ചായത്തുകള്‍, 76 ബ്ളോക്കുകള്‍, 26 നദരസഭകള്‍, 7 ജില്ലാപഞ്ചായത്തുകള്‍ എന്നിവയുടെ അദ്ധ്യക്ഷപദവികളും വനിതകള്‍ക്ക് ലഭിക്കും
33 % സംവരണം ഉപയോഗപ്പെടുത്തി കൊണ്ട് കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ കഴിവുറ്റ ഒട്ടേറെ വനിതകള്‍ രംഗത്ത് വന്നിരുന്നു. പൊതു രംഗത്ത് വിജ്ഞാനവും കഴിവും തെളിയിക്കാന്‍ കഴിഞ്ഞ മഹതികളുണ്ടായിരുന്നു അക്കൂട്ടത്തില്‍. അവസരങ്ങള്‍ ലഭ്യമാകുമ്പോള്‍ മെച്ചപ്പെടാന്‍ കഴിയുമെന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ക്ക് നാം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ ചില ഇടങ്ങളിലെങ്കിലും
പുരുഷന്‍മാരുടെ ചരടിലെ പാവയായി ചിലര്‍ ഭരിച്ചുട്ടുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്. സ്ത്രീകളുടെ കഴിവ് കേടാണ് ഇതിന് കാരണമെന്ന് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ എല്ലാ എതിര്‍പ്പുകളും അവഗണനകളും അതിജീവിച്ച് കടമകള്‍ നിറവേറ്റാന്‍ കര്‍മ്മരംഗത്ത് ഉറച്ച് നില്‍ക്കാനുള്ള സ്ത്രീകളുടെ സഹനസന്നദ്ധകത ഏറ്റവും പ്രധാനം തന്നെ ഒറീസയില്‍ യുവതി പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ അവിടത്തെ മേശയും കസേരയും വാഹനവും അനുവദിച്ചില്ലെന്നും അതിനെതിരെ പുരോഗമന സംഘടനകളുടെ പിന്തുണയോടെ വിനെതിരെ ക്രിമിനല്‍ കേസ് കൊടുത്തതും നാം വായിച്ചു. ത്രിതല പഞ്ചായത്തുകളില്‍ 50% സ്ത്രീ സംവരണം നടപ്പാക്കുന്നതോടെ 14 ലക്ഷം വനിതകള്‍ ഈ രംഗത്ത് വരുമെന്ന് കണക്കാക്കപ്പെടുന്നു. അത് സാമൂഹ്യ ചലനങ്ങള്‍ ഉണ്ടാക്കും. മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്ന് തെളിയിക്കേണ്ടത് ഈ രംഗത്ത് കടന്നു വരുന്ന വനിതകളാണ്. സമൂഹത്തില്‍ നന്മ സ്ഥാപിക്കുകയും തിന്മ ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് മുന്നോട്ട് പോകുവാനുള്ള ആത്മവിശ്വാസവും ആര്‍ജവവും സ്ത്രീ നേടിയെടുക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങളും വിവേചനങ്ങളും തടഞ്ഞ് സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്നതിലേക്കുള്ള വളര്‍ച്ചയാണ് ഇതിന്റെ ഒരു നേട്ടമായി വരേണ്ടത്. വൈജ്ഞാനിക രംഗത്ത് സ്വയം മെച്ചപ്പെടാനും സ്ത്രീ സമൂഹത്തെ മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയേണ്ടതുണ്ട്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയുടെ ശബ്ദം ഒട്ടു മിക്ക മേഖലകളിലും പ്രതിധ്വനിക്കുന്നുണ്ടെങ്കിലും അധികാരങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ട് നടത്തുന്ന സാമൂഹ്യ വിപ്ളവം പ്രസക്തം തന്നെയാണ്. സ്ഥാനമാനങ്ങള്‍ക്കപ്പുറത്ത് ഉത്തരവാദിത്തബോധത്തിന്റെ ഗൌരവം മുന്‍ഗണനാ ക്രമത്തില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്.
വളരെ പ്രധാപ്പെട്ടതും ഗൌരവമുള്ളതുമായ മറ്റൊരു സംഗതി, മനുഷ്യരാശിയുടെ ഏറ്റവും വലിയ സോഷ്യല്‍ ഒര്‍ഗനൈസേഷന്‍ ആയ കുടുംബത്തെ മാറ്റി മറിച്ച് കൊണ്ടുള്ള ഒരു മുന്നേറ്റമല്ല സ്ത്രീ സമൂഹത്തിന് വേണ്ടത്. കുടുംബത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സ്ത്രീയും പരുഷനും ഉത്തരവാദപ്പെട്ടവരാണെങ്കിലും കുടുംബത്തിന്റെ വിളക്ക് അമ്മയാണ്. സമൂഹത്തിന്റെ അടിത്തറ കുടുംബമാണ്. സംസ്കാര സമ്പന്നവും ധാര്‍മ്മികതയില്‍ അതിഷ്ഠതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കണമെങ്കില്‍ ഓരോ വ്യക്തിയും വളരുകയും വ്യക്തിത്വം രൂപപ്പെടുകയും ചെയ്യുന്ന ആദ്യ പാഠശാലയായ കുടുംബം ഭദ്രമാവേ#ാണ്ടതുണ്ട് ഒരു തലമുറക്ക് ദിശാബോധം നല്‍കുക എന്ന ഉദാത്തമായ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാകരുത് അധികാര പങ്കാളിത്തം. കുടുംബവും സമൂഹവും സന്തുലിതമായി കൊണ്ട് പോകാനും മുന്‍ഗണനാക്രമം തെറ്റിക്കാതിരിക്കാനും സ്ത്രീക്ക് കഴിയേണ്ടതുണ്ട്.
പ്രാധാന്യം നല്‍കേണ്ട മറ്റൊരു വിഷയമാണ് സദാചാരം. മുതലാളിത്ത സംസ്കാരത്തിന്റെ കടന്നു കയറ്റത്തിന്റ ഫലമായി സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന നിര്‍ലജ്ജത, ഫാഷന്‍ ഭ്രമം, അനിയന്ത്രിത ലൈംഗികത ഉപഭോഗ സംസ്കാരം, ദൂര്‍ത്ത് തുടങ്ങിയ ഒട്ടേറെ വിഷയങ്ങളെ കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. മാതൃകായോഗ്യമായ ജീവിതം നയിക്കാന്‍ കഴിയേണ്ടതുണ്ട്.ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ വിപ്ളവം സാധ്യമാവേണ്ടതുണ്ട്.
രണ്ട് കൈയും നീട്ടി 50% സംവരണം സ്വീകരിക്കുന്നതിന് മുമ്പ് ചരിത്രപരമായ കാരണത്താല്‍ പുറംതള്ളപ്പെട്ട ജനവിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്. ഈ ജനവിഭാഗത്തിന് സംവരണത്തിനുള്ളില്‍ ഒരു സംവരണം അനുവദിക്കേണ്ടതുണ്ട്. സംവരണം എന്നത് ഔദാര്യമല്ല, അവകാശമാണ് എന്നത് നാം തിരിച്ചറിയണം. രാഷ്ട്രീയ പാര്‍ട്ടികളിലെ മുന്നോക്കക്കാരും സവര്‍ണ്ണരുമായ സ്ത്രീകള്‍ക്ക് അധികാരം നല്‍കുന്നതിലൂടെ മാത്രം പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. ദലിതരും ന്യൂനപക്ഷക്കാരും ആയ സ്ത്രീകളുടെ സാന്നിധ്യം യോഗ്യതയുടെ അടിസ്ഥാനത്തില്‍ അധികാരങ്ങള്‍ എത്തേണ്ടതുണ്ട്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടനാ ശേഷിയില്ലാത്ത പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധി അധികാര സ്ഥാനങ്ങളില്‍ എത്താത്തിടത്തോളം സാമൂഹ്യ നീതി ലഭ്യമല്ല. സാമൂഹിക അസമത്വങ്ങള്‍ക്കും ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനുള്ള സംവിധാനമാണിത് ദീര്‍ഘകാലമായി അധികാരസ്ഥാനങ്ങള്‍ കയ്യടക്കി വെച്ചിരിക്കുന്ന ജാതിമേധാവിത്ത ശക്തികളഅ# സംവരണത്തെ എന്നും എതിര്‍ത്ത് പോന്നിട്ടുണ്ട്. സമ്പന്നവര്‍ഗ്ഗത്തോടൊപ്പം പിന്നോക്കക്കാരെയും പരിഗണിക്കപ്പെടേണ്ടതുണ്ട്.
ജാതീയത ഇന്ത്യയില്‍ പണ്ട് മുതലേ ഒരു പ്രശ്നമായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ജാതി വ്യവസ്ഥയെ കുറിച്ച് പറയുന്നു: - ജാതി ഇഷ്ടികകള്‍ കൊണ്ട് പിണിതതാണ് ഇന്ത്.ന്‍ സമൂഹം. ഉച്ച നീചത്വം ഈ സാമൂഹ്യഘടനയുടെ മൌലിക സ്വഭാവമാണ് സാമ്പത്തിക ഘടന നിയന്ത്രിച്ചതും ജാതിയാണ്. ജാതി ശ്രേണിയിലെ ഉന്നതര്‍ പുരാണവും സ്മൃതികളും അവര്‍ക്ക് വേണ്ടി നിര്‍മ്മിച്ചു. മനുഷ്യനെ അടിമണ്ഡ
മകളാക്കിയത് പ്രസ്തുത നിയമങ്ങളാണ്. ശൂദ്രന്‍ അക്ഷരം പഠിക്കാന്‍ പാടില്ല. കീഴ്ജാതിക്കാര്‍ വേദം കേട്ടാല്‍ ചെവിയില്‍ ഇയ്യം ഉരുക്കി ഒഴിക്കും. പുരാണങ്ങള്‍ ഉച്ചരിച്ചാല്‍ നാവു മുറിച്ച് നീക്കും. ചുരുക്കത്തില്‍ വിദ്യാഭാസ സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥക്ക് കാരണം ഈ നിയമങ്ങളായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ പ്രകാരം പിന്നേക്കക്കാരുടെ കണക്ക് ഇപ്രകാരമാണ് 22.5 ശേഷിക്കുന്നവര്‍ 59.8 സവര്‍ണ്ണര്‍ 17.6 . ഇന്ത്യന്‍ ജനസംഖ്യയുടെ 5 ല്‍ 1 പോലുമില്ല മുന്നോക്ക ജാതിക്കാര്‍. എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ 5 ല്‍ 4 ും കയ്യടക്കിയിരിക്കുന്നു. ഭരണഘടനയുടെ 34 ാം വകുപ്പ് പിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ അന്വേഷിക്കുന്നതിന് കമ്മീഷനെ നിയമിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
സംവരണവുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന പ്രധാന കമ്മീഷനുകള്‍ ഇവയാണ്
1953 - കാക്കകലേഷന്‍ കമ്മീഷന്‍
1978 - മണ്‍ഡല്‍ കമ്മീഷന്‍
2000 - നരേന്ദ്രന്‍ കമ്മീഷന്‍
2005 - സച്ചാര്‍ കമ്മാഷന്‍
ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം പിന്നോക്കക്കാരുടെ പ്രാതിനിധ്യത്തിന്റെ ശോചനീയവസ്ഥ ബോധ്യപ്പെട്ടതാണ്. 1983 ല്‍ നിയമ സഭയില്‍ വെച്ച റിപ്പോര്‍ട്ട് പ്രകാരം മുസ്ളിം പ്രാതിനിധ്യം 5.35 മാണ്. അതേ സമയം ജനസംഖ്യ 21.25 ജനസംഖ്യയില്‍ 17.5 മുള്ള മുന്നോക്കക്കാര്‍ക്ക് 35.43 പ്രാതിനിധ്യവും.
സ്ത്രീകള്‍ അവഗണിക്കപ്പെടുമ്പോള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന പാര്‍ട്ടികളും സംഘടനകളും അധികാര പങ്കാളിത്തവും നിയമനിര്‍ധാരണവും വരുമ്പോള്‍ പുരുഷാധിപത്യ മനോഭാവം മാറ്റാറില്ല. അതിന്റെ ഉദാഹരണമാണ് പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം 10 ന് താഴെയെന്നത്. നിയമസഭയിലും തഥൈവ. വോട്ടര്‍മാരില്‍ പകുതിയിലേറെ സ്ത്രീകള്‍ 88 സാക്ഷരര്‍. 19 ലോകസഭാ മണ്ഡലങ്ങളില്‍ 2 പേര്‍ മാത്രം വനിതാ പ്രതിനിധി. 1996 ല്‍ 10 പേര്‍ മത്സരിച്ചു. 98, 99 ലും എ.കെ പ്രേമജം കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധി. കേരള നിയമസഭയില്‍ ഇപ്പോള്‍ 15 പോലും വനിതാ പ്രാതിനിധ്യം ഇല്ല. 33 എന്ന തത്വം പാലിച്ചാല്‍ 46 വനിതാ അംഗങ്ങള്‍ ഉണ്ടാകണം.
ഈ ഒരു പശ്ചാത്തലം മുന്നില്‍ വെച്ച് കൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണത്തെ നോക്കി കാണേണ്ടത്.
ന്യൂനപക്ഷങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഭരണരംഗത്തെ പ്രാതിനിധ്യത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന മുസ്ളിം സമുദായത്തെ കുറിച്ച് പറയാതിരിക്കുന്നത് ഉചിതമല്ല. സച്ചാര്‍ കമ്മീഷന്‍ ഉള്‍പ്പെടെ കേന്ദ്രസെസ്ഥാന സര്‍ക്കാറുകള്‍ നിയോഗിച്ച കമ്മീഷനുകളുടെ വിശദമായ പഠനത്തില്‍ നിന്നും ബോധപ്പെട്ടതാണ് മുസ്ളിം പിന്നോക്കാവസ്ഥ. സ്ത്രീ പ്രാതിനിധ്യത്തെ രുറിച്ച് പ്രത്യേകം പറയേണ്ടതില്ല. ഇസ്ളാം ഒരു വിപ്ളവ പ്രസ്ഥാനമാണെന്നിരിക്കെ, വളര്‍ച്ചയടെ ഓരോ ഘട്ടത്തിലും സ്ത്രീ സാന്നിധ്യം ഉണ്ടായിരിക്കെ , അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന്, സാമൂഹ്യ പങ്കാളിത്തത്തില്‍ നിന്ന് സ്ത്രീയെ അടര്‍ത്തിമാറ്റാന്‍ എന്തുണ്ട് ന്യായം?. വിലക്കുകളില്ലാത്ത എന്തു കാര്യവും ചെയ്യാനുള്ള അനുവാദവും സ്വാതന്ത്യ്രവും ഇസ്ലാമിലുണ്ട്. സാമൂഹ്യ രാഷ്ട്രീയ ജീവിതത്തില്‍ പങ്കാളിയാക്കാനുള്ള തെളിവുകള്‍ വേദഗ്രന്ഥത്തിലും പ്രവാചക ചരിത്രത്തിലും ഉണ്ട്. സ്ത്രീകള്‍ക്ക് അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് സര്‍വ്വ മേഖലകളിലും പങ്കാളിത്തം അനുവദിക്കുകയാണ് സമൂഹ നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനും അനിവാര്യം. ഇസ്ലാമിക ചരിത്രത്തില്‍ ഭരണാധികാരിയെ തെരഞ്ഞെടുക്കുമ്പോഴും യുദ്ധം പോലുള്ള വിധിനിര്‍ണ്ണായക സന്ദര്‍ഭങ്ങളിലും സ്ത്രീ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇസ്ലാമിക് റിപബ്ളിക്ക് ഓഫ് ഇറാന്‍ ഭരണഘചന ഉയര്‍ന്ന സ്ഥാനമാണ് സ്ത്രീക്ക് നല്‍കിയിരിക്കുന്നത്. ഭരണഘടന 21 ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു. ഇസ്ലാമിക മൂല്യങ്ങള്‍ മുമ്പില്‍വെച്ച് സകലതുറകളിലും അവളുടെ അവകാശങ്ങള്‍ നല്‍കാന്‍ ഭരണഘടന പ്രതിജ്ഞാബദ്ധമായിരിക്കും. കരുത്തുറ്റ തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രാപ്തി അവിടെ തന്നെ ആര്‍ജിച്ചെടുക്കുകയും ചെയ്തു. സമകാലിക ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ ഇഖ്വാനുല്‍ മുസ്ലിമൂന്‍ സ്ത്രീക്ക് സമുന്നത സ്ഥാനം നല്‍കി. കരുത്തുറ്റ വനിത വിംഗിനെ വാര്‍ത്തെടുക്കുകയും ചെയ്തു. സ്ത്രീ വിമോചനാശയങ്ങള്‍ ഏറ്റവും ശക്തമായി പ്രകടിപ്പിക്കുകയും സ്ത്രീ പങ്കാളിത്തിന് വീറോടെ വാദിക്കുകയും ചെയ്യുന്നത് സുഡാനില്‍ ഡോ: ഹസന്‍ തുറാബി നേതൃത്വം നല്‍കുന്ന പ്രസ്ഥാനമാണ്. നിയമനിര്‍ധാരണവും വിശകലനവും ഗവേഷണവും സ്ത്രീക്ക് വിലക്കിയിട്ടില്ല എന്നത് കൊണ്ടും, നന്മ പ്രചരിപ്പിക്കാനും തിന്മ തടയാനും അവള്‍ക്ക് അവകാശമുണ്ട് എന്നത് കൊണ്ടും ഇവ നിറവേറ്റുന്ന സഭകളിലും സമൂഹങ്ങളിലും അവള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ന്യായമല്ല. എല്ലാ സ്ത്രീകളും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നോ രാഷ്ട്രീയ കാര്യങ്ങളില്‍ നിര്‍ബന്ധമായും ഇടപെടണമെന്നോ ഇതിനര്‍ത്ഥമില്ല.
ഇസ്ലാമികാശയങ്ങള്‍ വെടിഞ്ഞ് ലിബറല്‍ ചിന്താഗതികളുമായി നടക്കുന്ന വനിതകളെ നേരിടാനും സ്വാതന്ത്യ്രത്തിന്റെ പേരില്‍ അതിരുകളില്ലാതെ അഴിഞ്ഞാടുന്നവരെ നേരിടാനും സദ്വൃത്തരായ സ്ത്രീകള്‍ രംഗത്തിറങ്ങല്‍ അനിവാര്യമായി വരുന്നു. സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നവരെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇത് മുഖേന കഴിയേണ്ടതുണ്ട്. യശസുറ്റ ചരിത്രം കടന്നുപോയിട്ടുണ്ട്. ഇസ്ളാമിക ചരിത്രത്തിലും ഇന്ത്യന്‍ ചരിത്രത്തിലും ഒട്ടേറെ വിപ്ളവകാരികളടെ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. സാമൂഹ്യ തിന്മകളോട് സന്ധിയില്ലാ സമരു നടത്തിയവര്‍, സേഛാധിപതിയായ ഭരണാധികാരികളഅ#ക്കെതിരെ ധീരമായി പൊരുതാന്‍ പ്രചോദനം നല്‍കിയ മാതാക്കള്‍, അങ്ങനെ എത്രയെത്ര വിപ്ളവകാരികള്‍? സ്വാതന്ത്യ്രസമരത്തില്‍ അലീ സഹോദരന്മാര്‍ക്ക് ആവേശം പകര്‍ന്ന മാതാവ് ബീ ഉമ്മ, ഫിര്‍ഔനെതിരെ ആദര്‍ശ പോരാട്ടംനടത്തിയ ആസിയാബിവി, പ്രവാചന്‍(സ) യോടൊപ്പം യുദ്ധത്തില്‍ പങ്കെടുത്ത ഉമ്മു അമ്മാറ, പ്രതിസന്ധിഘട്ടത്തില്‍ ഉപായം പറഞ്ഞ് കൊടുത്ത പ്രവാച പത്നി ഉമ്മുസല്‍മ ഇവരെ മറന്ന് കൊണ്ട് സാമൂഹ്യ പങ്കാളിത്തത്തിനെ എതിര്‍ക്കാനാവില്ല. ഇവരില്‍ നിന്നും മാതൃക ഉള്‍കൊണ്ട് കൊണ്ട് കാലഘട്ടത്തിന്റെ തേട്ടത്തിനനുസരിച്ച് ധര്‍മ്മം നിര്‍വ്വഹിക്കേണ്ടതുണ്ട്.
എല്ലാറ്റിനേക്കാളുമുപരി നമ്മുടെ സാമൂഹ്യവ്യവസ്ഥിതി സ്ത്രീക്ക് അനുകൂലമാക്കല്‍ അനിവാര്യമാണ്. പ്രകൃത്യാ സ്ത്രീ നിര്‍വ്വഹിക്കേണ്ട ബാധ്യതകള്‍ നാം മറക്കരുത്. ഗരഭധാരണവും പ്രസവവും ശിശു പരിപാലനവും കുടുംബ സംവിധാനവും സുഗമമായി കൊണ്ട് പോകാനുള്ള നിയമങ്ങളും ഇളവുകളും ഉണ്ടാവേണ്ടതുണ്ട്. പുരുഷമേധാവിത്വപരമായ വ്യവസ്ഥിതിയില്‍ അവള്‍ ചൂഷണം ചെയ്യാന്‍ പാടില്ല. 6 മാസത്തെ പ്രസവാവധി ഒഴിച്ച് നിര്‍ത്തിയാല്‍ തൊഴിലെടുക്കുന്ന സ്ത്രീയും പുരുഷനും തുല്യാവസ്ഥയിലാണ്. ഇപ്പോള്‍ ഒരേ ജോലിക്ക് വ്യത്യസ്ത കൂലിയും നിലനില്‍ക്കുന്നു. തൊഴിലുറപ്പ് പദ്ധതി പ്രോത്സാഹിപ്പിക്കേണ്ടതാണ്. എങ്കിലും കേവലമത് റോഡ് പണിയിലോ കോബിള്‍ കുഴിയിലോ ഒതുക്കരുത്. കുടുംബശ്രീ കൂട്ടായ്മയിലൂടെ നടക്കുന്ന സ്വയം തൊഴില്‍ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തണം. സമയബന്ധിതമായ ജോലി എന്നതിനേക്കാള്‍ സ്ത്രീക്ക് സന്തുലിതാവസ്ഥയില്‍ ധര്‍മ്മം നിര്‍വ്വഹിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. പ്രത്യാശയും പ്രതീക്ഷയും നല്‍കുന്ന നല്ല നാളയെ സ്വപ്നം കണ്ട് കൊണ്ട് ഈ വിഷയം നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.
സൌദ പടന്ന
|