വനിതകള്‍ സാമൂഹിക വിപ്ളവത്തിന് ചാലകശക്തികളാകണം

January 9, 2010

മനാമ: സ്ത്രീസമൂഹം സാമൂഹ്യവിപ്ളവത്തിന് ചാലകശക്തികളാകണമെന്നും അവളെ അവഗണിക്കുന്ന സാമൂഹികാവസ്ഥക്ക് മാറ്റം വരുത്താന്‍ രംഗത്ത് വരണമെന്നും ജി.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റ് എ.റഹ്മത്തുന്നിസ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ദാറുല്‍ ഈമാന്‍ മലയാള വിഭാഗം (കെ.ഐ.ജി) നടത്തുന്ന 'സാമൂഹ്യ മാറ്റത്തിന് സ്ത്രീശക്തി' എന്ന കാമ്പയിന്‍ പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സ്ത്രീകളുടെ നഗ്നത വിറ്റ് കച്ചവടം കൊഴുപ്പിക്കുന്ന ലിബറല്‍ ചിന്താഗതിക്ക് ഇരയായി നാണവും മാനവും നഷ്ടപ്പെട്ട സ്ത്രീസമൂഹത്തെ നമുക്കിന്ന് കാണാന്‍ കഴിയുന്നു. പുരോഗതിയുടെ പുരപ്പുറത്ത് കയറി പ്രസംഗിക്കുന്നവര്‍ പോലും സ്ത്രീകള്‍ക്ക് അര്‍ഹമായ അവകാശം നല്‍കാന്‍ തയാറാകുന്നില്ല. ഇന്ത്യയിലെ സമ്പത്തിന്റെ മൂന്നിലൊന്ന് കൈയടക്കി വെച്ചിരിക്കുന്നത് പുരുഷന്‍മാരാണ്. പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട കോടികളാണ് നമുക്കിടയിലുള്ളത്. രാഷ്ട്രീയവകാശം അവര്‍ക്ക് ഇന്നും വിലക്കപ്പെട്ട കനിയോ ചര്‍ച്ച ചെയ്യപ്പെടാനിരിക്കുന്ന നിയമങ്ങളോ ആണ്. സ്ത്രീകളുടെ ആരാധനാ സ്വാതന്ത്യ്രം വകവെച്ച് കിട്ടാന്‍ പുരോഹിതന്‍മാരോട് പടവെട്ടേണ്ട സ്ഥിതിയാണുള്ളത്. കുടുംബ ഘടന തകര്‍ക്കുന്നതില്‍ സാമ്രാജ്യത്വം ഏറെ മുന്നോട്ട് പോയിരിക്കുന്നു. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന സൌന്ദര്യത്തിന്റെ പുത്തന്‍ പതിപ്പുകളാകാന്‍ വെമ്പല്‍കൊള്ളുന്ന യുവ സമൂഹം സമൂഹത്തിന്റെ സദാചാര ബോധത്തിന് നേരെ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഇസ്ലാം സ്ത്രീക്ക് നല്‍കിയ സ്വാതന്ത്യ്രം ഏത് കാലഘട്ടത്തിലും അഭിമാനത്തോടെ സമര്‍പ്പിക്കാന്‍ കഴിയും. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് അവള്‍ക്ക് ജനിക്കാനും ജീവിക്കാനും സ്വന്തമായി സ്വത്ത് നേടാനും സാമൂഹ്യ-സാംസ്കാരിക-വൈജ്ഞാനിക രംഗങ്ങളില്‍ ഔന്നത്യം പ്രാപിക്കാനും അവസരമേകി.

സ്ത്രീകള്‍ മേനിമറക്കുകയെന്ന് പറയുന്നത് അസ്വാതന്ത്യ്രമല്ല, മറിച്ച് സ്വതന്ത്രമായി സമൂഹതലത്തില്‍ ഇടപെടാന്‍ കഴിയുന്ന രക്ഷാകവചമാണ്. സ്ത്രീ പുറത്തിറങ്ങേണ്ടതില്ലെങ്കില്‍ പര്‍ദയുടെ ആവശ്യം വരുന്നില്ല. സ്ത്രീകള്‍ക്ക് അര്‍ഹമായ ഇടങ്ങള്‍ നല്‍കാന്‍ സമൂഹം തയാറാകണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണമേര്‍പ്പെടുത്തുന്നതിനെ ഇസ്ലാമിക പ്രസ്ഥാനം സ്വാഗതം ചെയ്യുന്നു. വീട്ടുകാര്യങ്ങള്‍ സമര്‍ഥമായി നിര്‍വഹിക്കുന്ന സ്ത്രീക്ക് സാമൂഹ്യ-രാഷ്ട്രീയ പങ്കാളിത്തം കൈവരുമ്പോള്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും പരാജയപ്പെടുന്നത് പ്രായോഗിക പരിജ്ഞാനക്കുറവാണ്. അതിനാവശ്യമായ പരിശീലനം സ്ത്രീ സമൂഹത്തിന് ലഭിക്കേണ്ടതുണ്ട്. സ്ത്രീയെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കൊണ്ടുവരുന്നതിന്റെ അര്‍ഥം അവള്‍ കുടുംബ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതില്ല എന്നല്ല, മറിച്ച് വീട്ട് കാര്യങ്ങള്‍ക്ക് ശേഷമുള്ള സമയം വ്യര്‍ഥമായി ചാനലുകള്‍ക്ക് മുന്നിലിരിക്കുന്നതിന് പകരം സമൂഹത്തിനാവശ്യമായ കാര്യങ്ങള്‍ക്ക് പ്രാപ്തമാക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അല്‍ ഇസ്ലാഹ് സൊസൈറ്റി വനിതാ വിഭാഗം ഉപാധ്യക്ഷ ഫാതിമ മുറാദ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ കെ.ഐ.ജി വനിതാ വിഭാഗം ഓര്‍ഗനൈസര്‍ ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുംതാസ് മജീദ് വിഷയാവതരണം നടത്തി. ഹസീബ, തസ്നി എന്നിവര്‍ സദസ്സിനെ അഭിമുഖീകരിച്ചു. സഹ്റ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. സക്കീന അബ്ബാസ് സ്വാഗതവും സാജിദ സലീം നന്ദിയും പറഞ്ഞു. ശബ്ന, ഷംല എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സമാന്തരമായി കുട്ടികള്‍ക്ക് നടത്തിയ മലര്‍വാടി കളിക്കൂടാരത്തിന് മൂസ കെ.ഹസന്‍, നസീഫ്, അബ്ദുറഹ്മാന്‍, അബ്ദുല്‍ മജീദ്, സാദിഖ്, യൂസുഫ് എന്നിവര്‍ നേതൃത്വം നല്‍കി.

വനിതാ സെമിനാര്‍ സംഘടിപ്പിക്കുന്നു

സലാല: ജമാഅത്തെഇസ്ലാമി സംസ്ഥാന വനിതാ സമ്മേളനത്തോടനുബന്ധിച്ച് ഐ.എം.ഐ. വനിതാ വിഭാഗം വനിതാ സെമിനാര്‍ സംഘടിപ്പിക്കുന്നു. “സാമൂഹ്യവിപ്ളവത്തിന് സ്ത്രീശക്തി” എന്ന തലക്കെട്ടില്‍ ജനുവരി 21 വ്യാഴാഴ്ച രാത്രി 7-ന് ഐ.എം.ഐ. ഹാളിലാണ് പരിപാടി. സലാലയിലെ പ്രമുഖ വനിതകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിജയികളെ പ്രഖ്യാപിച്ചു


സമ്മേളനത്തിന്റെ ഭാഗമായി ജി.ഐ.ഒ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.
അടിക്കുറിപ്പ് മത്സരം: ഒന്നാം സ്ഥാനം ഇര്‍ഫാന ഇ.ബി, രണ്ടാം സ്ഥാനം സലീല.പി(WIC Wandoor)
കവിത: 'കനല്‍' ഒന്നാം സ്ഥാനം നാജിയ.എ. ജലീല്‍ (WIC Wandoor) രണ്ടാംസ്ഥാനം ആയിഷ എ. (MIET)
കവിത:'അകവും പുറവും' ഒന്നാം സ്ഥാനം മലിക മറിയം (Meenchanda Arts &Science ) ഹലീസ്സ ഹസ്സൈനാര്‍ (WIC Eriyad)
കഥ: മലിക മറിയം (Meenchanda Arts &Science )
പ്രബന്ധം:'സ്ത്രീശാക്തീകരണം എന്റെ വീക്ഷണത്തില്‍' ഒന്നാം സ്ഥാനം റസാന.എ (Kollam) രണ്ടാംസ്ഥാനം അഫ്റ്റിന്‍ (ഗവ: എച്ച്.എസ്സ്.എസ്സ് വണ്ടൂര്‍)
പ്രബന്ധം (അധ്യാപിക): ഒന്നാംസ്ഥാനം ഉഷാറാണി (ഹരിപ്പാട് ഗവ: ബോയിസ് എച്ച്.എസ്സ്) രണ്ടാംസ്ഥാനം സഫിയ സംഷുദ്ദീന്‍ (അന്‍സാര്‍ പെരുമ്പിലാവ്)
പോസ്റര്‍ ഡിസൈനിംഗ് ഒന്നാം സ്ഥാനം ഡോ:ഷര്‍ഹീന ഹസന്‍ മഞ്ചേരി രണ്ടാംസ്ഥാനം ആയിശ മറിയം (ഡബ്ളിയു.എ.സി വണ്ടൂര്‍)
മജ്ലിസ് വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളുടെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു.
മോണോലോഗ്: ഒന്നാം സ്ഥാനം എറിയാട് വിമന്‍സ് കോളേജിലെ മുഹ്സിനയും രണ്ടാം സ്ഥാനം ഫസലുന്നിസ (മര്‍ക്കസ് കൊണ്ടോട്ടി), ഷറീന (ഫലാഹിയ്യ മലപ്പുറം) എന്നിവരും കരസ്ഥമാക്കി.
കംഫര്‍ട്ടബ്ള്‍ ഡ്രസ് കോഡ്: റുബീന എം.റ്റി.പി
ക്വിസ്സ് ഒന്നാം സ്ഥാനം മര്‍ക്കസുല്‍ ഉലൂം കൊണ്ടോട്ടി രണ്ടാംസ്ഥാനം ഡബ്ളിയു.എ.സി ഏറിയാട്, മൂന്നാംസ്ഥാനം ഫലാഹിയാ കോളേജ് മലപ്പുറം
സ്ക്രിപ്റ്റ്: ഇസ്ലാഹിയ കോളേജ് ചേന്ദമംഗലൂര്‍

സെക്രട്ടറി
ജി.ഐ.ഒ കേരള

==========================

സമ്മേളനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി “മാധ്യമങ്ങളിലെ സ്ത്രീ” എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ബിന്ദു തമ്പിയും രണ്ടാം സ്ഥാനം ശ്രീകുമാരി നായരും മൂന്നാം സ്ഥാനം സുരയ്യയും നേടി. കഥ-കവിത രചനാ മത്സരങ്ങള്‍ ജനുവരി 8-ന് വൈകിട്ട് 4 മണിക്ക് ഐ.എം.ഐ. ഹാളില്‍ നടക്കും. ജനുവരി 15-ന് ടോക്ഷോയും സംഘടിപ്പിച്ചിട്ടുണ്ട് മത്സരവിജയികള്‍ക്ക് സെമിനാറില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഐ.എം.ഐ. വനിതാ വിഭാഗം പ്രസിഡന്റ് ഉമ്മുല്‍വാഹിദ അറിയിച്ചു.

 
 

 

 

 

 

 
 
 
 
©2009. all rights reserved for Jamaath-e-Islami Hind, Kerala.